സുരേഷ് ഗോപിയുടെ 250മത് ചിത്രം ഒറ്റക്കൊമ്പൻ ചിത്രീകരണം തുടങ്ങാനൊരുങ്ങുന്നു. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന സിനിമ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്നു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപി, മാത്യു തോമസ് എന്നിവർക്കൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്ത് ടോമിച്ചൻ ഇക്കാര്യം അറിയിച്ചു.
ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു! ⚔️ #Ottakkomban #SG250 #MathewsThomas #TomichanMulakuppadam #MulakuppadamFilms
Posted by Suresh Gopi on Friday, January 15, 2021
വിജയരാഘവൻ, രഞ്ജി പണിക്കർ, സുധി കോപ്പ, മുകേഷ് തുടങ്ങിയ താരങ്ങളും പ്രധാനവേഷങ്ങളിലെത്തും. സുരേഷ് ഗോപിയുടെ 250-ാം ചിത്രം എന്ന വിശേഷണത്തിനൊപ്പം താരത്തിന്റെ കരിയറിലെ ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയായിരിക്കും ഒറ്റക്കൊമ്പൻ.