സുരേഷ്‌ഗോപിയുടെ 61ാമത് പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ 250ാമത് സിനിമയുടെ അണിയറക്കാര്‍ ആരാധകര്‍ക്കായി സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

#SG250 Motion Poster out at 6 PM tomorrow!#MulakuppadamFilms

Posted by Suresh Gopi on Thursday, June 25, 2020

ചിത്രീകരണത്തിന് മുമ്പായി തന്നെ സിനിമ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ്. നവാഗതനായ മാത്യു തോമസ്, ജോണി ആന്റണി, രഞ്ജിത് ശങ്കര്‍, ഖാലിദ് റഹ്മാന്‍, അമല്‍ നീരദ് എന്നിവരുടെ മുന്‍അസോസിയേറ്റ് ആണ് സിനിമ ഒരുക്കുന്നത്. സിഐഎ, പാവാട ഫെയിം ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ ഒരുക്കുന്ന സിനിമ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്നു.

വാഴുന്നോര്‍, ലേലം തുടങ്ങിയ താരത്തിന്റെ മുന്‍കാല ചിത്രങ്ങളെ പോലെ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും പുതിയ സിനിമയെന്നാണ് അണിയറക്കാര്‍ പറയുന്നത്. കോട്ടയത്തുകാരന്‍ അച്ചായന് കടുവാക്കുന്നേല്‍ കുറുവാച്ചനായി സുരേഷ് ഗോപി എത്തുന്നു. ജോജു ജോര്‍ജ്ജ്, മുകേഷ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. മറ്റുതാരങ്ങളേയും അണിയറക്കാരേയും തീരുമാനമായിട്ടില്ല.

Published by eparu

Prajitha, freelance writer