Categories
Film News

സുരേഷ്ഗോപിയുടെ കാവൽ ഈ മാസം പുനരാരംഭിക്കുന്നു

സുരേഷ്ഗോപിയുടെ പുതിയ സിനിമ കാവൽ താരത്തിന്റെ നീണ്ട നാളത്തെ ഇടവേളയ്ക്ക ശേഷമുള്ള തിരിച്ചുവരവ് സിനിമ കൂടിയാണ്. കസബ ഫെയിം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമ അവസാനഘട്ട ചിത്രീകരണത്തിലായിരുന്നു ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ. അഞ്ച് മാസങ്ങൾക്ക് ശേഷം സിനിമ വീണ്ടും തുടങ്ങാനിരിക്കുകയാണ് അണിയറക്കാർ. റിപ്പോർട്ടുകളനുസരിച്ച് ഒക്ടോബർ 7ന് ചിത്രീകരണം പുനരാരംഭിക്കും. രണ്ട് ആഴ്ചത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. വണ്ടിപ്പെരിയാർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനലൊക്കേഷനുകൾ.

കാവൽ തിരക്കഥ സംവിധായകന്‍ നിതിൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപി തമ്പാൻ എന്ന കഥാപാത്രമായെത്തുന്നു. അദ്ദേഹത്തോടൊപ്പം മുഴുനീള കഥാപാത്രമായി രഞ്ജി പണിക്കരുമെത്തുന്നു. സിനിമ ആക്ഷൻ കുടുംബ ഡ്രാമയാണ്. ഇടുക്കി ഹൈറേഞ്ചിൽ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലായി നടക്കുന്ന സിനിമയാണ്. സയ ഡേവിഡ്, അലന്‍സിയര്‍, ഐഎം വിജയൻ, സുജിത് ശങ്കർ, കിച്ചു ടെല്ലസ്, ബിനു പപ്പു, സന്തോഷ് കീഴാറ്റൂർ, മുത്തുമണി, പത്മരാജ് രതീഷ് എന്നിവരാണ് മറ്റു താരങ്ങൾ.

ദേശീയ പുരസ്കാര ജേതാവ് നിഖിൽ എസ് പ്രവീൺ സിനിമാറ്റോഗ്രാഫറും, മൻസൂര്‍ മുത്തുട്ടി എഡിറ്റർ, രഞ്ജിൻ രാജ് ജോസഫ് സംഗീതവുമൊരുക്കുന്നു. ജോബി ജോർജ്ജ് ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് സിനിമ നിർമ്മിക്കുന്നു.