Categories
Film News

മരക്കാറിലെ വേഷം മറക്കാനാകാത്തത് ; മരക്കാറിലെ വിശേഷങ്ങൾ പങ്കുവയ്ച്ച് സുരേഷ് കൃഷ്ണ

പ്രിയദർശൻ ചിത്രം മരക്കാറിലെ വേഷം സ്വപ്നമായിരുന്നെന്ന് വെളിപ്പെടുത്തി നടൻ സുരേഷ് കൃഷ്ണ രംഗത്ത് . മലയാളത്തിലെ ഏറ്റവും  ചിലവേറിയ ചിത്രത്തിൽ , മികച്ച ടെക്നീഷ്യൻമാരോടൊപ്പം അഭിനയിക്കാൻ സാധിയ്ച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ  നേട്ടമായി കരുതുന്നതായും സുരേഷ് കൃഷ്ണ വ്യക്തമാക്കി.
മരക്കാർ അറബി കടലിന്റെ സിംഹമെന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റ ഷൂട്ടിങ് ഹൈദരാബാദിൽ പൂർത്തിയായി വരികയാണ് .
മോഹൻ ലാൽ നായകനായെത്തുമ്പോൾ പ്രശസ്ത നടി മഞ്ജു വാര്യർ നായികാ വേഷത്തിലെത്തുന്നു, പ്രിയദർശന്റെ പുത്രി കല്യാണിയും , പ്രണവ് മോഹൻലാലും ഉൾപ്പെടെ വൻ താര നിര ഒരുമിയ്ക്കുന്ന ചിത്രമാണ് മരക്കാർ.
ഫേസേബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് കൃഷ്ണ ചിത്രത്തെക്കുറിച്ചുള്ള  വിശേഷം പങ്കുവച്ചത്. ചിത്രത്തിൽ മോഹൻലാലിന്റ ബാല്യകാലം അഭിനയിക്കാനെത്തിയ പ്രണവിനൊപ്പമാണ് താൻ അഭിനയിച്ചതെന്നും സുരേഷ് കൃഷ്ണ പോസ്റ്റിൽ വ്യക്തമാക്കി .
ചിത്രത്തിൽ അഭിനയിക്കുന്ന ഫാസിലിന്റെ സിനിമകളിൽ അഭിനയിച്ചിട്ടില്ലെന്നും എന്നാൽ മരക്കാറിലൂടെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി .