Categories
Film News

സുരേഷ് ഗോപിയുടെ അടുത്ത സിനിമ ആക്ഷന്‍ ഫാമിലി ഡ്രാമ

അനൂപ് സത്യന്‍ സിനിമയ്ക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെ ചിത്രം നിതിന്‍ രഞ്ജി പണിക്കര്‍ക്കൊപ്പം. സിനിമ എഴുതുന്നതും സംവിധാനം ചെയ്യുന്നതും നിതിന്‍ ആയിരിക്കും. ബിഗ് ബജറ്റില്‍ ചിത്രം നിര്‍മ്മിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

നിതിന്‍ ആദ്യം സുരേഷ് ഗോപിയുടെ മുന്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ ലേലം സ്വീകല്‍ ഒരുക്കാന്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രൊജക്ട് മാറ്റി വയ്ക്കുകയായിരുന്നു. പുതിയ വിഷയവുമായാണ് ഇരുവരും ഇപ്പോഴെത്തുന്നത്. ഇടുക്കി ഹൈറേഞ്ചില്‍ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലായി നടക്കുന്ന ഒരു കുടുംബ കഥ, ആക്ഷന് പ്രാധാന്യമുള്ള രീതിയിലായിരിക്കും ഒരുക്കുക. നടനും സംവിധായകനുമായ ലാല്‍ പ്രധാനകഥാപാത്രമായി സുരേഷ് ഗോപിയ്‌ക്കൊപ്പമെത്തുന്നു. ഇരുവരെയും കൂടാതെ ഐഎം വിജയന്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, മുത്തുമണി എന്നിവരും സിനിമയിലുണ്ടാകും.

അണിയറയില്‍ നാഷണല്‍ പുരസ്‌കാരജേതാവ് നിഖില്‍ എസ് പ്രവീണ്‍, ജയരാജ് ചിത്രം ഭയാനകത്തിലൂടെ ശ്രദ്ധേയനായ, ക്യാമറ ഒരുക്കുന്നു. സംഗീതമൊരുക്കുന്നത് ജോസഫ് ഫെയിം രഞ്ജിന്‍ രാജ് ആണ്.

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ജോബി ജോര്‍ജ്ജ് സിനിമ നിര്‍മ്മിക്കുന്നു.