വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ഒരു വമ്പന്‍ തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപി മലയാളത്തില്‍ മൂന്ന് സിനിമകളിലാണ് വരാനിരിക്കുന്നത്. അടുത്തതായി കാവല്‍ എന്ന സിനിമയാണ് തിയേറ്ററുകളിലെത്താനുള്ളത്. കാവലിന് ശേഷം സംവിധായകന് മാത്യു തോമസ് ചിത്രം ചെയ്യും. സുരേഷ് ഗോപിയുടെ 250ാമത് സിനിമയായിരിക്കും പേരിട്ടിട്ടില്ലാത്ത സിനിമ.
സുരേഷ് ഗോപി ജീം ബൂം ബാ സംവിധായകന് രാഹുല്‍ രാമചന്ദ്രന് ഒരുക്കുന്ന സിനിമയാണ് അടുത്തതായി ചെയ്യുന്നത്. താരം തന്നെ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സമീന്‍ സലീം തിരക്കഥ ഒരുക്കുന്നു. മറ്റു താരങ്ങളെയോ അണിയറക്കാരേയോ പുറത്തുവിട്ടിട്ടില്ല.
ലോക്ഡൗണ്‍ തീര്‍ന്ന് ചിത്രീകരണത്തിന് അനുമതി ലഭിച്ചാല്‍ സുരേഷ് ഗോപി കാവല്‍ ചിത്രീകരണം പൂര്‍ത്തിയാക്കും. 10ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ട്. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്നു.