സുരേഷ് ഗോപിയുടെ പുതിയ സിനിമ കാവല്‍ ചിത്രീകരണം ആരംഭിച്ചു. നിതിന്‍ രഞ്ജിത് പണിക്കര്‍ – കസബ ഫെയിം സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആക്ഷന്‍ ഫാമിലി ഡ്രാമയായി ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും നിതിന്‍ തന്നെയാണ്. ഇടുക്കി ഹൈറേഞ്ചില്‍ രണ്ട് വ്യത്യസ്ത കാലങ്ങളില്‍ നടക്കുന്ന കഥയാണിത്.
സുരേഷ് ഗോപിക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ രഞ്ജി പണിക്കര്‍ ചിത്രത്തിലെത്തുന്നു. മുമ്പ് ലാല്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. താരത്തിന്റെ മറ്റുഭാഷകളിലെ തിരക്കുകള്‍ കാരണം പിന്മാറുകയായിരുന്നു. സിനിമയില്‍ സുരേഷ് ഗോപിയും രഞ്ജി പണിക്കരും രണ്ട് ലുക്കുകളിലെത്തും. വാര്‍ധക്യകാലവും, യൗവനവും.
ചിത്രത്തിലെ മറ്റുള്ളവര്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫെയിം സയ ഡേവിഡ്, അലന്‍സിയര്‍, ഐഎം വിജയന്, സുജിത് ശങ്കര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, സന്തോഷ് കീഴാറ്റൂര്‍, മുത്തുമണി, പത്മരാജ് രതീഷ് എന്നിവരാണ്. ദേശീയ പുരസ്കാര ജേതാവ് നിഖില്‍ എസ് പ്രവീണ്‍, ജയരാജിന്റെ ഭയാനകം, രൗദ്രം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ആളാണ് ക്യാമറ ചെയ്യുന്തന്. രഞ്ജിന് രാജ്, ജോസഫ് ഫെയിം സംഗീതമൊരുക്കുന്നു. ജോബി ജോര്‍ജ്ജ് ഗുഡ്വില് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.