Categories
Film News

സുരേഷ് ഗോപി ചിത്രം കാവൽ പൂർത്തിയായി

സുരേഷ് ഗോപി ശക്തമായി തിരിച്ചുവരവിനൊരുങ്ങുന്ന പുതിയ സിനിമ കാവൽ ചിത്രീകരണം പൂര്‍ത്തിയായി. നീണ്ട ഇടവേളയ്ക്ക് ശേഷം ഒക്ടോബറിലാണ് ടീം ചിത്രീകരണം പുനരാരംഭിച്ചത്. രണ്ട് ആഴ്ചകളോളം തുടർച്ചയായി ചിത്രകരിച്ചു. സുരേഷ് ഗോപി എത്തുന്ന പ്രധാന ഭാഗങ്ങളുടെ ചിത്രീകരണവുമുണ്ടായിരുന്നു.

നിതിൻ രഞ്ജി പണിക്കർ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ആക്ഷൻ ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. രഞ്ജി പണിക്കർ ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം തന്നെ മുഴുനീള കഥാപാത്രമായെത്തുന്നു. ഇടുക്കി ഹൈറേഞ്ചുകളിൽ രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണിത്.

സയ ഡേവിഡ്, അലൻസിയർ, ഐഎം വിജയൻ, സുജിത് ശങ്കർ, കിച്ചു ടെല്ലസ്, ബിനു പപ്പു, സന്തോഷ് കീഴാറ്റൂർ, മുത്തുമണി, പത്മരാജ് രതീഷ് തുടങ്ങിയവർ സിനിമയിലുണ്ട്. നിഖില് എസ് പ്രവീൺ സിനിമാറ്റോഗ്രാഫർ, മൻസൂർ മുത്തുട്ടി എഡിറ്റർ, രഞ്ജിൻ രാജ് സംഗീതം എന്നിവരാണ് അണിയറയിൽ.

ജോബി ജോർജ്ജ് ഗുഡ് വിൽ എന്‍റർടെയ്ൻമെന്‍റ്സ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.