Categories
Film News trailer

കാവൽ, ട്രയിലറെത്തി ആരാധകർക്കായി സുരേഷ്​ഗോപിയുടേയും രഞ്ജിപണിക്കരുടേയും കിടിലൻ പ്രകടനം

നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സുരേഷ് ​ഗോപി ചിത്രം കാവൽ, ട്രയിലർ റിലീസ് ചെയ്തു. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. അവസാനഭാ​ഗം രഞ്ജി പണിക്കരും. സുരേഷ് ​ഗോപി, ര‍ഞ്ജിപണിക്കർ എന്നിവർക്കൊപ്പം പത്മരാജ് രതീഷ്, മുത്തുമണി, റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, സാദിഖ്, കിച്ചു ടെല്ലസ്, ശങ്കർ രാമകൃഷണൻ എന്നിവരുമുണ്ട്.

നിതിൻ ര‍‍ഞ്ജി പണിക്കർ ഒരുക്കിയിരിക്കുന്ന സിനിമ സുരേഷ്​ഗോപിയുടെ തിരിച്ചുവരവ് സിനിമ കൂടിയായിരിക്കും. അദ്ദേഹത്തിന്റെ 90കളിലെ ഫാൻസുകാർക്ക് ഇഷ്ടമാവുന്ന ചേരുവകളെല്ലാം സിനിമയിലുണ്ട്. സിനിമയിൽ രണ്ട് കാല​ഘട്ടത്തിലെ കഥയാണ് പറയുന്നത്.

സുരേഷ് ​ഗോപി, രഞ്ജി പണിക്കർ എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് സിനിമ പറയുന്നത്.​ഗുഡ്വിൽ എന്റർടെയ്ൻമെന്റ് ബാനറിൽ ജോബി ജോർജ്ജ് സിനിമ നിർമ്മിച്ചിരിക്കുന്നു.

കാവൽ ആക്ഷൻ ത്രില്ലർ സിനിമയാണ്. അണിയറയിൽ നിഖിൽ എസ് പ്രവീൺ സിനിമാറ്റോ​ഗ്രഫി, മൻസൂർ മുത്തുട്ടി എഡിറ്റിം​ഗ് ര‍‍ഞ്ജിന് രാജ് സം​ഗീതം, ​ദിലീപ് നാഥ് ആര്‌ട്ട് ഡയറക്ടർ എന്നിവരാണ്.