Categories
Film News

സുരേഷ് ​ഗോപി ചിത്രം കാവൽ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം സുരേഷ് ​ഗോപി ചിത്രം കാവൽ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബർ 25ന് സിനിമ റിലീസ് ചെയ്യും.

കസബ ഫെയിം നിതിൻ രഞ്ജി പണിക്കർ എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് കാവൽ. സുരേഷ് ​ഗോപി തമ്പാൻ എന്ന കഥാപാത്രമായെത്തുന്നു. രണ്ട വ്യത്യസ്ത പ്രായത്തിലുള്ള കഥാപാത്രമായി സുരേഷ് ​ഗോപി എത്തുന്നു. 55-60 വയസ്സിനിടയിലുള്ളതും യുവാവായുള്ളതും. രഞ്ജി പണിക്കർ സിനിമയിൽ ആന്റണി എന്ന മുഴുനീള കഥാപാത്രമായെത്തുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫെയിം സയ ഡേവിഡ്, അലൻസിയർ ലേ ലോപസ്, ഐഎം വിജയൻ, സുജിത് ശങ്കർ, കിച്ചു ടെല്ലസ്, ബിനു പപ്പു, സന്തോഷ് കീഴാറ്റൂർ, മുത്തുമണി, പത്മരാജ് രതീഷ് എന്നിവരാണ് മറ്റു താരങ്ങൾ. ജോബി ജോർജ്ജ് ​ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.

ബാനർ അടുത്തിടെ ആരംഭിച്ച ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ ആദ്യ സിനിമയാണിത്. ഷെയ്ൻ നി​ഗം ചിത്രം വെയിൽ, ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ, ജിബൂട്ടി, ബ്ലഡി മേരി എന്നിവയാണ് മറ്റു സിനിമകൾ.