Categories
Film News

സുരേഷ്​ഗോപി ചിത്രം കാവൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ഏറെ നാളായി കാത്തിരിക്കുന്ന സുരേഷ് ​ഗോപി ചിത്രം കാവൽ അടുത്തു തന്നെ തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ്. വിഷു ദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. കസബ ഫെയിം നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന സിനിമയിൽ രഞ്ജി പണിക്കർ മറ്റൊരു പ്രധാന കഥാപാത്രമാകുന്നു.

തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകളിൽ താരം സിനിമയിലെത്തുന്നു. 55-60വയസ്സുള്ള ഒരു കഥാപാത്രത്തേയും ഒന്ന് യുവാവായും. ഇടുക്കി ഹൈറേഞ്ചുകളിൽ നടക്കുന്ന കഥയാണിത്.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എൻ്റെ ഒരായിരം വിഷു ആശംസകൾ! Here's a small #Vishu gift from us to you – the first…

Posted by Suresh Gopi on Tuesday, April 13, 2021

രഞ്ജി പണിക്കർ കഥാപാത്രം ആന്റണി എന്നാണ് പേര്. സയ ഡേവിഡ് , അലൻസിയർ, ഐഎം വിജയൻ, സുജിത് ശങ്കർ, കിച്ചു ടെല്ലസ്, ബിനു പപ്പു, സന്തോഷ് കീഴാറ്റൂർ, മുത്തുമണി, പത്മരാജ് രതീഷ് എന്നിവരാണ് മറ്റ് താരങ്ങൾ.

​ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് ബാനറിൽ ജോബി ജോർജ്ജ് സിനിമ നിർമ്മിക്കുന്നു.