Categories
Film News

കസബയ്ക്ക് ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ ഒരുക്കുന്ന സിനിമയില്‍ സുരേഷ് ഗോപിയെത്തും

കസബയ്ക്ക് ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ സുരേഷ് ഗോപിയുടെ മുന്‍വിജയചിത്രം ലേലം സീക്വല്‍ ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ട് ഏതാണ്ട് ഒരു വര്‍ഷത്തോളമായി. രഞ്ജി പണിക്കര്‍ ആദ്യഭാഗം തിരക്കഥ ഒരുക്കിയ തന്നെയാണ് സീക്വല്‍ തിരക്കഥയും ഒരുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമ തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണെന്നു സുരേഷ് ഗോപിയും നിതിനും മറ്റൊരു സിനിമയ്ക്കായി ഒന്നിക്കുമെന്നുമാണ്.

നിതിന്‍ തന്നെ തന്റെ പുതിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കും, ലാല്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുമെന്നുമാണ് വിവരങ്ങള്‍. എംകെ നാസര്‍ ഗുഡ്‌ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സിനിമ ഒരുക്കുന്നു. ഇടുക്കി ബേസ്്ഡ് ചിത്രത്തില്‍ ലാലും സുരേഷ് ഗോപിയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായെത്തും.

ദേശീയ അവാര്‍ഡ് ജേതാവ് നിഖില്‍ എസ് പ്രവീണ്‍, ജയരാജിന്റെ ഭയാനകം എന്ന ചിത്രത്തിലൂടെ ക്യാമറ ഒരുക്കുന്നു. കാസ്റ്റിംഗും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് അവസാനത്തോടെ ആരംഭിക്കാനിരിക്കുകയാണ്.

സുരേഷ് ഗോപി പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സ്ത്യന്‍ സിനിമയിലുമെത്തും. ശോഭന, നസ്രിയ നസീം എന്നിവരും സിനിമയുടെ ഭാഗമാകുന്നു. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.