Categories
Film News

പൃഥ്വി- ഷാജി കൈലാസ് ചിത്രം കടുവയില്‍ സുരേഷ് ഗോപിയും

കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ , താരം പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിനൊപ്പം കടുവ എന്ന സിനിമയിലെത്തുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. തൊണ്ണൂറുകളിലെ ഒരു ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്‌നര്‍ ആയാണ് സിനിമ ഒരുക്കുന്നത്. സുരേഷ് ഗോപി ചിത്രത്തില്‍ അതിഥിതാരമായെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. അണിയറക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് പ്രേക്ഷകര്‍ക്ക് ഹരം കൊള്ളിക്കുന്ന വാര്‍ത്തയാണ്.

ഷാജി കൈലാസ് മുമ്പ് പൃഥ്വിരാജിനെയും സുരേഷ് ഗോപിയെയും ലീഗല്‍ ത്രില്ലര്‍ സിനിമയില്‍ ഒന്നിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എകെ സാജന്‍ തിരക്കഥ ഒരുക്കുമെന്നാണറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം തുടക്കത്തില്‍ തന്നെ ഒഴിവാക്കുകയായിരുന്നു. പൃഥ്വിരാജും സുരേഷ് ഗോപിയും നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തില്‍ മാത്രമാണ് ഒന്നിച്ചിട്ടുള്ളത്. എന്നാല്‍ ചിത്രത്തില്‍ ഇരുവരും സ്‌ക്രീനില്‍ ഒരുമിച്ചെത്തിയിരുന്നില്ല.

കടുവ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ജിനു എബ്രഹാം, മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ എന്നിവയുടെ തിരക്കഥയും ആദം ജോണ്‍ സംവിധാനവും ചെയ്തിട്ടുണ്ട്. സിനിമാറ്റോഗ്രാഫര്‍ രവി കെ ചന്ദ്രന്‍, ആര്‍ട് ഡയറക്ടര്‍ മോഹന്‍ദാസ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവരാണ് അണിയറയില്‍. പോപുലര്‍ സൗത്ത് ഇന്ത്യന്‍ കമ്പോസര്‍ എസ് തമന്‍ മലയാളസിനിമയിലേക്കെത്തുകയാണ് കടുവയിലൂടെ.