Categories
Film News

സുരേഷ്​ഗോപി ചിത്രം കാവൽ റിലീസ് തീയ്യതി പുറത്തുവിട്ട് അണിയറക്കാർ

സുരേഷ് ​ഗോപി ചിത്രം കാവൽ, നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ്. ജൂലൈ 16ന് രാത്രി 7മണിക്ക് സിനിമയുടെ ട്രയിലർ പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാർ. സുരേ് ​ഗോപി തന്റെ സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നു.

നിതിൻ ര‍‍ഞ്ജി പണിക്കർ ഒരുക്കിയിരിക്കുന്ന സിനിമ സുരേഷ്​ഗോപിയുടെ തിരിച്ചുവരവ് സിനിമ കൂടിയായിരിക്കും. അദ്ദേഹത്തിന്റെ 90കളിലെ ഫാൻസുകാർക്ക് ഇഷ്ടമാവുന്ന ചേരുവകളെല്ലാം സിനിമയിലുണ്ട്. സിനിമയിൽ രണ്ട് കാല​ഘട്ടത്തിലെ കഥയാണ് പറയുന്നത്.

സുരേഷ് ​ഗോപി, രഞ്ജി പണിക്കർ എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് സിനിമ പറയുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നും വൻ ഓഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിലവിൽ പ്ലാൻ ചെയ്തിരിക്കുന്നത്.

കാവൽ ആക്ഷൻ ത്രില്ലർ സിനിമയാണ്. അണിയറയിൽ നിഖിൽ എസ് പ്രവീൺ സിനിമാറ്റോ​ഗ്രഫി, മൻസൂർ മുത്തുട്ടി എഡിറ്റിം​ഗ് ര‍‍ഞ്ജിന് രാജ് സം​ഗീതം, ​ദിലീപ് നാഥ് ആര്‌ട്ട് ഡയറക്ടർ എന്നിവരാണ്.