Categories
Film News

സുരേഷ് ഗോപി – ജോഷി ടീമിന്‍റെ പുതിയ സിനിമ പാപ്പൻ

പ്രശസ്ത സംവിധായകൻ ജോഷി സുരേഷ് ഗോപിക്കൊപ്പം വീണ്ടുമെത്തുന്നു. പാപ്പൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് എന്നിവരും സിനിമയിലുണ്ട്. നടന്‍ സംവിധായകൻ കൂട്ടുകെട്ടിലെത്തിയ മികച്ച സിനിമകളായിരുന്നു ലേലം, വാഴുന്നോർ തുടങ്ങിയവ. സലാം കാശ്മീർ ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന സിനിമ. ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു അതിഥി വേഷത്തിൽ സുരേഷ് ഗോപിയെത്തി.

പാപ്പൻ എഴുതുന്ന‍ത് ആർ ജെ ഷാൻ ആണ്. മുമ്പ് c/o സൈറബാനു എന്ന സിനിമയുടെ സഹതിരക്കഥാക്കൃത്തായിരുന്നു. അടുത്തിടെ ഇദ്ദേഹം ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഷോർട്ട് ഫിലിം ഒരുക്കിയിരുന്നു. സിനിമാറ്റോഗ്രാഫർ അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീത സംവിധായകൻ ജേക്ക്സ് ബിജോയ്, എഡിറ്റർ ശ്യാം ശശിധരൻ എന്നിവരാണ് അണിയറയിൽ.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് സിനിമ നിർമ്മിക്കുന്നു. ആഘോഷ് സിനിമാസ്, ചന്ദ് വി മൂവീസ് എന്നിവരാണ് വിതരണം