ജീം ബൂം ബാ ഫെയിം രാഹുല്‍ രാമചന്ദ്രന് ഒരുക്കുന്ന പുതിയ സിനിമയില്‍ സുരേഷ് ഗോപി എത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. താരം രണ്ട് വ്യത്യസ്ത ലുക്കില്‍ സിനിമയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നവാഗതനായ സമീന്‍ സലീം ഡ്രാമ ത്രില്ലറായി സിനിമയുടെ തിരക്കഥ ഒരുക്കുന്നു. രണ്ട് വ്യത്യസ്ത കാലഘട്ടത്തിലാണ് കഥ പറയുന്നത്. 2021ല്‍ ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്.
സുരേഷ് ഗോപി നിതിന്‍ രഞ്ജി പണിക്കരുടെ കാവല്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ലോക്ഡൗണിന് മുമ്പ്. 10ദിവസം കൂടി ചിത്രീകരണം ബാക്കിയുണ്ട്. ലോക്ഡൗണ്‍ കഴിഞ്ഞ് ഉടന്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനിരിക്കുകയാണ്. അതിന് ശേഷം മാത്യു തോമസ് ഒരുക്കുന്ന സിനിമയിലേക്ക് കടക്കും. താരത്തിന്റെ 250ാമത് സിനിമയാണിത്. ഷിബിന്‍ ഫ്രാന്‍സിസ്, സിഐഎ ഫെയിം തിരക്കഥ ഒരുക്കുന്ന സിനിമ കോട്ടയം ബേസ്ഡ് മാസ് എന്റര്ടെയ്നര് ആണ്. സൂപ്പര്‍സ്റ്റാര്‍ വീണ്ടും മാസ് അച്ചായന് വേഷത്തിലെത്തുകയാണ്, കടുവാക്കുന്നേല്‍ കുറുവാച്ചന്.