Categories
Film News

സുരേഷ് ഗോപി അടുത്ത സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവാച്ചന്‍

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സുരേഷ്‌ഗോപിയുടെ 250ാമത് ചിത്രത്തിന്റെ വാര്‍ത്തകളാണ്. മാത്യു തോമസ്, ജോണി ആന്റണി,രഞ്ജിത് ശങ്കര്‍, ഖാലിദ് റഹ്മാന്‍, അമല്‍ നീരദ് എന്നിവരുടെയെല്ലാം അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്ത സ്വതന്ത്രസംവിധാനത്തിലേക്കെത്തുകയാണ്. ഷിബിന്‍ ഫ്രാന്‍സിസ്, സിഐഎ, പാവാട ഫെയിം തിരക്കഥ ഒരുക്കുന്നു. കോട്ടയം ആസ്ഥാനമാക്കിയുള്ള മാസ് എന്റര്‍ടെയ്‌നര്‍ സിനിമയില്‍ സുരേഷഗോപി കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായെത്തുന്നു.

പേരിട്ടിട്ടില്ലാത്ത സിനിമ സുരേഷ്‌ഗോപിയുടെ തൊണ്ണൂറുകളിലെ മാസ് എന്റര്‍ടെയ്‌നറുകളായ വാഴുന്നോര്‍, ലേലം എന്നീ സിനിമകളുടെ വിഭാഗത്തില്‍ വരുന്നതായിരിക്കും. സിനിമയ്ക്കായി താരം അടുത്തിടെ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പുതിയ ലുക്കെന്ന് പറഞ്ഞിറങ്ങിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ജോജു ജോര്‍ജ്ജ്, മുകേഷ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. നായികയെ ഇതുവരെയും ഉറപ്പിച്ചിട്ടില്ല. നേരത്തെ തുടങ്ങാനിരുന്ന ഷൂട്ടിംഗ് ലോക്ഡൗണ്‍ കാരണം മാറുകയായിരുന്നു.