Categories
Film News

മേജർ രവിയുടെ അടുത്ത ചിത്രത്തിൽ സുരേഷ് ഗോപിയും ആശ ശരതും

മേജര്‍ രവി വ്യത്യസ്തമായ സിനിമ ഒരുക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. ആര്‍മി ചിത്രങ്ങള്‍ ഒരുക്കി പ്രശസ്തനായ മേജര്‍ രവി അടുത്തതായി ഒരു പ്രണയചിത്രമാണൊരുക്കുന്നത്. സുരേഷ് ഗോപി, ആശ ശരത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നതാണ് പുതിയ വാർത്ത. മേജർ രവി ചിത്രം കർമ്മയോദ്ധ,1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകളിൽ മുമ്പ് ആശ ശരത് എത്തിയിട്ടുണ്ട്. സുരേഷ് ഗോപി ആദ്യമായാണ് മേജർ രവിക്കൊപ്പമെത്തുന്നത്.

മേജർ രവി തന്നെയാണ് സിനിമയുടെ കഥ, തിരക്കഥ ഉബേഷ് പി ഉണ്ണി, സനൽ ശിവറാം എന്നിവർ ചേർന്നൊരുക്കുന്നു. 34വർഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന ഹൈസ്കൂൾ സുഹൃത്തുകളാണ് പ്രധാനതാരങ്ങൾ. അടുത്തിടെ അണിയറക്കാര്‍ സിനിമയുടെ കാസ്റ്റിംഗ് കോൾ ഇറക്കിയിരിക്കുന്നു.

ബിജോയ്, ബിനോയ് ,ബിനോജ് എന്നിവർ ചേർന്ന് ബി3 വിഷ്വൽ ആർട്ട്സ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. മേജര്‍ രവിയുടെ മകൻ അർജ്ജുൻ രവി, ദ കും‌ങ്ഫു മാസ്റ്റർ എന്ന സിനിമയിലൂടെ സിനിമാറ്റോഗ്രാഫര്‍ ആയി അരങ്ങേറ്റം കുറിച്ചിരുന്നു. അർജ്ജുൻ അച്ഛന്റെ സിനിമയിലും സിനിമാറ്റോഗ്രാഫറാകുന്നു.