Categories
Film News trailer

സുരാരി പൊട്രു ട്രയിലർ

സൂര്യ ചിത്രം സുരാരി പൊട്രു ട്രയിലർ റിലീസ് ചെയ്തു. നെടുമാരൻ രാജംഗം എന്ന മധുരയിൽ നിന്നുമുള്ള സാധാരണക്കാരനാണ് നായകൻ. എയർക്രാഫ്റ്റ് ബിസിനസ് എന്ന സ്വപ്നവുമായെത്തുന്ന ആൾ. എയർഡക്കാൻ സ്ഥാപകൻ ജിആർ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. വിവിധ കാലങ്ങളിലായുള്ള സിനിമയായതിനാൽ തന്നെ സൂര്യ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നു.

സുധ കൊംഗാര സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഈ വർഷം തുടക്കത്തിൽ അവധിക്കാലചിത്രമായി റിലീസ് ചെയ്യാനിരുന്നതായിരുന്നു സിനിമ. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിവയ്ക്കുകയാണുണ്ടായത്. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ഒക്ടോബർ 30ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറക്കാർ അറിയിച്ചത്. എന്നാൽ ചില എൻഓസികള്‍ ലഭിക്കാൻ വൈകിയതിനാൽ റിലീസ് നീട്ടുകയാണുണ്ടായത്.നവംബർ 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുതിയതായി അറിയിച്ചിരിക്കുന്നത്.