Categories
Film News

സൂര്യ ചിത്രം സുരാരി പൊട്രു ഹിന്ദിയിലേക്ക്; സുധ കൊം​ഗാര സംവിധാനം ചെയ്യുന്ന സിനിമ സൂര്യ നിർമ്മിക്കുന്നു

ആമസോൺ പ്രൈം സിനിമയിലൂടെ റിലീസ് ചെയ്ത സൂര്യ മുഖ്യവേഷത്തിലെത്തിയ സുരാരി പൊട്രു ഹിന്ദിയിലേക്കൊരുക്കുന്നു. സുധ കൊം​ഗാര ഹിന്ദിയിലും സിനിമ സംവിധാനം ചെയ്യുമെന്ന് സൂര്യ ശിവകുമാർ ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നു. സൂര്യ ചിത്രം നിർമ്മിക്കുമെങ്കിലും തമിഴിലെ പോലെ അദ്ദേഹമാവില്ല ഹിന്ദിയിൽ മുഖ്യവേഷം ചെയ്യുന്നത്.

ക്യാപ്റ്റൻ ജിആർ ​ഗോപിനാഥിന്റെ – എയർ ഡക്കാൻ എയർലൈൻ സ്ഥാപകൻ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് സുരാരി പൊട്രു. സിനിമ തിയേറ്റർ റിലീസ് പ്ലാൻ ചെയ്താണൊരുക്കിയതെങ്കിലും കോവിഡ് സാഹചര്യം മൂലം ഓടിടി റിലീസ് ആക്കുകയായിരുന്നു.

ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമയിൽ മലയാളി താരം അപർണ ബാലമുരളി നായികയായെത്തി. പരേഷ് റാവൽ, പ്രശസ്ത തെലു​ഗ് താരം മോഹൻ ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തി.

സൂര്യയുടെ സ്വന്തം ബാനറായ 2 ഡി എന്റർടെയ്ൻമെന്റ് നിർമ്മിച്ച സിനിമ പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് ​ഗുനീത് മോം​ഗയുടെ തെന്നിന്ത്യൻ അരങ്ങേറ്റം കൂടിയായിരുന്നു. അ​ദ്ദേഹത്തോടു കൂടി ചേർന്നാണ് സൂര്യ ചിത്രം നിർമ്മിച്ചത്. സൂര്യ, സുധ കൊം​ഗാര ടീം ആദ്യമായി ഒന്നിച്ച സിനിമയിൽ സം​ഗീതമൊരു​ക്കിയത് ജിവി പ്രകാശ് കുമാർ ആണ്.