Categories
Film News

സുരാരി പൊട്രു ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

സൂര്യ നായകനായെത്തിയ സുരാരി പൊട്രു ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2021ലെ പനോരമ സെക്ഷനിലേക്ക് സെല്കട് ചെയ്യപ്പെട്ടു. 2ഡി എന്റർടെയ്ൻമെന്റിന്റെ രാജശേഖർ പാണ്ഡ്യൻ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.

ജൂൺ 12 മുതൽ 15 വരെ ഷാങ്ഹായിൽ നടത്താനിരിക്കുകയാണ് 24ാമത് ഷാങ്ഹായ് ഇന്റർനാഷണല‍്‍ ഫിലിം ഫെസ്റ്റിവൽ.
അക്കാഡമി പുരസ്കാരത്തിലെ മികച്ച സിനിമ ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഓസ്കാറിലേക്കും ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

സുധ കൊം​ഗാര സംവിധാനം ചെയ്ത സുരാരി പൊട്രു സാധാരണക്കാരനായ ഒരാളുടെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയാണ് പറഞ്ഞത്. എയർലൈൻസ് സേവനം സാധാരണക്കാരിലേക്ക് എത്തിക്കുകയെന്ന സ്വപ്നമാണ് സാക്ഷാത്കരിച്ചത്. ക്യാപ്റ്റൻ ജി ആർ ​ഗോപിനാഥിന്റെ , എയർ ഡെക്കാൻ സ്ഥാപകന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന സിനിമയിൽ അപർണ ബാലമുരളി , പ്രശസ്ത താരം ഉർവശി എന്നിവർ മുഖ്യവേഷങ്ങളിലെത്തി.