സുരാജ് വെഞ്ഞാറമൂടിന്റെ പുതിയ സിനിമ റോയ് ചിത്രീകരണം തുടങ്ങി. സുനില്‍ ഇബ്രാഹിം എഴുതി സംവിധാനം ചെയ്യുന്നു. അരികില്‍ ഒരാള്‍, ചാപ്റ്റേഴ്സ്, വൈ തുടങ്ങിയ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. സുരാജിനൊപ്പം ഷൈന്‍ ടോം ചാക്കോ, സിജാ റോസ്, ജിന്‍സ് ഭാസ്കര്‍ എന്നിവരും സിനിമയിലുണ്ട്. എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും പാലിച്ചുകൊണ്ടാണ് ചിത്രീകരണം. കൊച്ചിയില്‍ ഇന്ഡോറായാണ് സിനിമയുടെ 80ശതമാനത്തോളം ചിത്രീകരണവും.
റോയ്, റിയാലിറ്റീസ് ഓഫ് യെസ്റ്റര്‍ഡേ എന്ന ടാഗ് ലൈനോടെയാണെത്തുന്നത്. ദമ്പതികളെ ചുറ്റിപറ്റിയുള്ള ഒരു ഫാമിലി ഓറിയന്റഡ് ത്രില്ലര്‍ സിനിമയാണിത്. സുരാജ് വെഞ്ഞാറമൂട് റോയ് എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നു.
ജയേഷ് മോഹന്‍ സിനിമയുടെ തിരക്കഥ ഒരുക്കുന്നു. വി സാജന് എഡിറ്റിംഗ് മുന്ന പിഎം സംഗീതം എന്നിവരാണ് അണിയറയില്‍. സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.