Categories
Film News

സുരാജ് വെഞ്ഞാറമൂടിന്‍റെ റോയ് ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

സുരാജ് വെഞ്ഞാറമൂടിന്‍റെ പുതിയ സിനിമ റോയ് ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തു. സുരാജ്, സിജ റോസ് എന്നിവരാണ് പോസ്റ്ററിലെത്തുന്നത്. റോയ് എഴുതി സംവിധാനം ചെയ്യുന്നത് സുനിൽ ഇബ്രാഹിം, അരികിൽ ഒരാൾ, ചാപ്റ്റേഴ്സ്, വൈ ഫെയിം ആണ്.

റോയ് എത്തുന്നത് റിയാലിറ്റീസ് ഓഫ് യെസ്റ്റർഡേ എന്ന ടാഗ് ലൈനോടെയാണ്. ദമ്പതികളെ കേന്ദ്രീകരിച്ചുള്ള ഫാമില ത്രില്ലർ സിനിമയാണിത്. റോയ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട് ആണ്. സുരാജ്, സിജ എന്നിവരാണ് ദമ്പതികളായെത്തുന്നത്. ഷൈൻ ടോം ചാക്കോ, ജിൻസ് ഭാസ്കർ എന്നിവരും പ്രധാനകഥാപാത്രമായെത്തുന്നു.

റോയ് സിനിമാറ്റോഗ്രഫി ജയേഷ് മോഹൻ, മായാനദി ഫെയിം. വി സാജൻ എഡിറ്റിംഗ്, സംഗീതം മുന്ന പിഎം, സജീഷ് മഞ്ചേരി, സനൂപ് കെ യൂസഫ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.