Categories
Film News

സുരാജ് വെഞ്ഞാറമൂട്- നിമിഷ സജയൻ ടീം ഒന്നിക്കുന്ന ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നേരിട്ട് ഒടിടി റിലീസ് ആയിരിക്കും

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ- സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ ടീം കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ നേരിട്ട് ഒടിടി റിലീസിനെത്തുന്നു. സിനിമയുടെ വേൾഡ് പ്രീമിയർ പുതിയതായി ലോഞ്ച് ചെയ്തിട്ടുള്ള നീ സ്ട്രീം എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെയായിരിക്കും. റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എഴുതി സംവിധാനം ചെയ്യുന്നത് 2 പെൺകുട്ടികൾ, കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് സംവിധായകൻ ജിയോ ബേബി എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ ദമ്പതികളായെത്തുന്നു. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. ദേശീയപുരസ്കാരം നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും ആയിരുന്നു ആദ്യ സിനിമ. നവദമ്പതികളെ കേന്ദ്രീകരിച്ചുള്ള ഒരു ഫാമിലി ഡ്രാമയായിരിക്കും സിനിമയെന്നാണ് ടീസർ നൽകുന്ന സൂചനകൾ.

സാലു കെ തോമസ് സിനിമാറ്റോഗ്രഫിയും,, ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും നിർവഹിക്കുന്ന സിനിമയ്ക്ക് സംഗീതമൊരുക്കുന്തന് മാത്യൂസ് പുളിക്കനും സൂരജ് എസ് കുറുപ്പും ചേർന്നാണ്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്ന് മാൻകൈന്‍റ് സിനിമാസ്, സിമ്മട്രി സിനിമാസ്, സിനിമ കുക്ക്സ് ബാനറുകളിൽ സിനിമ നിർമ്മിക്കുന്നു.