നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാള് ഒരുക്കുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വെര്ഷന് 5.25 പ്രഖ്യാപിച്ചതു മുതല്‍ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റോബോട്ടും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് സിനിമ പറയുന്നത്. ഹോളിവുഡില്‍ നിരവധി തവണ പരീക്ഷിച്ചിട്ടുള്ള ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഇതാദ്യമായാണ്. സിനിമയുടെ പോസ്റ്ററുകളും വളരെ ആവേശമുണര്‍ത്തുന്നവയാണ്.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വെര്ഷന് 5.25 സയന്‍സ് ഫിക്ഷന്‍ എലമെന്റുകളുള്ള ഒരു ഫാമിലി ഡ്രാമയാണ്. സൗബിന് ഷഹീര്‍ ഒരു മെക്കാനിക്കല്‍ എന്‍ജിനീയറുടെ റോളിലാണ് എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് അദ്ദേഹത്തിന്റെ അച്ഛനായും. രണ്ട് താരങ്ങളും ഇതിന് മുമ്പും ഒരുമിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അച്ഛനും മകനുമായെത്തുന്നത്.
സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാള് ബോളിവുഡ് ചിത്രങ്ങളായ ഫോഴ്സ്, മര്‍ദ് കൊ ദര്‍ദ് നഹീ ഹോത, ബദായി ഹോ എന്നീ സിനിമകളില്‍ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്നു. സാനു ജോണ്‍ വര്‍ഗ്ഗീസ്, ക്യാമറയും, ബിജിബാല്‍ സംഗീതം, സൈജു ശ്രീധരന് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
സന്തോഷ് ടി കുരുവിള മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. നവംബറില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.