Categories
Film News

സുരാജ് വെഞ്ഞാറമൂടിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു

സുരാജ് വെഞ്ഞാറമൂട് പുതിയ സിനിമ പ്രഖ്യാപിച്ചു. റോയ് എന്ന് പേരിട്ടിരിക്കുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് സുനില്‍ ഇബ്രാഹിം ആണ്. അരികില്‍ ഒരാള്‍, ചാപ്‌റ്റേഴ്‌സ്, വൈ എന്നിവയാണ് മുന്‍ സിനിമകള്‍. പേര് പ്രഖ്യാപിച്ചതിനൊപ്പം സുരാജ് എത്തുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറക്കാര്‍ റിലീസ് ചെയ്തു.

റോയ് , റിയാലിറ്റീസ് ഓഫ് യെസ്റ്റര്‍ഡേ എന്ന ടാഗ് ലൈനോടെയാണെത്തുന്നത്. ജയേഷ് മോഹന്‍, മായാനദി ഫെയിം സിനിമാറ്റോഗ്രാഫിയും, വി സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. മുന്ന പിഎം സംഗീതമൊരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സുരാജ് വെഞ്ഞാറമൂടിന്റെ ഹിഗ്വിറ്റ, ദശമൂലം ദാമു എന്നിവയാണ് വരാനിരിക്കുന്ന സിനിമകള്‍. ഹിഗ്വിറ്റ, നവാഗതനായ ഹേമന്ത് ജി നായര്‍ ഒരുക്കുന്ന സിനിമയില്‍ സുരാജ് രാഷ്ട്രീയക്കാരനായെത്തുന്നു. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ തുല്യപ്രധാന്യമുള്‌ള ഗണ്‍മാനായെത്തുന്നു. ഷാഫി സംവിധാനം ചെയ്യുന്ന ദാമുവിനെ ബേസ് ചെയ്തുള്ള ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കുന്ന സിനിമയാണ് അടുത്തത്.