സുരാജ് വെഞ്ഞാറമൂട്, ശ്രീനാഥ് ഭാസി എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന പുതിയ സിനിമ ഉദയ. മമ്മൂട്ടി തന്റെ സോഷ്യൽമീഡിയ പേജിലൂടെ സിനിമ പ്രഖ്യാപിച്ചു. ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചനകൾ ഫുട്ബോള്‍ ബേസ്ഡ് സിനിമയാണെന്നാണ്. നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന സിനിമയാണ് . ജോസ്ക്കുട്ടി മടത്തിൽ സിനിമ നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ടിനി ടോം.
ഫുട്ബോൾ വിഷയമാക്കി നിരവധി സിനിമകള്‍ മലയാളത്തിലെത്തിയിട്ടുണ്ട്. ഗോൾ, സെവൻസ്, സുഡാനി ഫ്രം നൈജീരിയ, തുടങ്ങിയ. വിജേഷ് വിശ്വത്തിനൊപ്പം സംവിധായകൻ ധീരജ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു. അരുണ്‍ ഭാസ്കർ സിനിമാറ്റോഗ്രാഫർ, സംഗീതം ജേക്ക്സ് ബിജോയ്, സുനിൽ എസ് പിള്ള എഡിറ്റർ.
സുരാജും ശ്രീനാഥ് ഭാസിയും അരുൺ കുമാർ അരവിന്ദിന്റെ പുതിയ സിനിമയിലും ഒന്നിക്കുന്നു. അർജ്ജുൻ അശോകൻ, ഷറഫുദ്ദീൻ എന്നിവരും സിനിമയിലെത്തുന്നു.