സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യര്‍ ആദ്യമായി ജോഡികളായെത്തുകയാണ് എം മുകുന്ദന്റെ ചെറുകഥ ഓ്ട്ടോറിക്ഷാക്കാരന്റെ ഭാര്യ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍. ക്ലിന്റ് എന്ന സിനിമ ഒരുക്കിയ ഹരികുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം മുകുന്ദന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
സജീവന് എന്ന മടിയനായ ഒരു ഓട്ടോറിക്ഷാക്കാരന്റെ കഥയാണിത്. മാഹിയിലെ മീതലപുരയാണ് കഥാപശ്ചാത്തലം. രാധിക എന്ന ബോള്‍ഡ് സ്്ത്രീയാണ് അദ്ദേഹത്തിന്റെ ഭാര്യ. ജീവിതമാര്‍ഗ്ഗമായി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഓട്ടോറിക്ഷ തിരഞ്ഞെടുക്കേണ്ടി വരികയാണിവര്ക്ക്. മാഹിയിലായിരിക്കും സിനിമയുടെ ചിത്രീകരണമെന്നും മാഹി ഭാഷയിലായിരിക്കും കഥാപാത്രങ്ങള്‍ സംസാരിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍വതി, ബിജു മേനോന് എന്നിവരെ വച്ച് സിനിമ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും നടന്നിരുന്നില്ല. സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ഔദ്യോഗികമായി അറിയിക്കുമെന്നാണ് കരുതുന്നത്.