Categories
Film News

മാമാങ്കത്തിന് ശേഷം പത്മകുമാറിനൊപ്പം സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും

സംവിധായകൻ എം പത്മകുമാർ മാമാങ്കത്തിന് ശേഷം ഒരുക്കുന്ന പുതിയ സിനിമ തുടങ്ങുകയാണ്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ. സക്കറിയ തോമസ്, ജിജോ കാവനൽ, ശ്രീജിത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവർ ചേർന്ന് യുണൈറ്റഡ് ​ഗ്ലോബൽ മീഡിയ ബാനറിൽ സിനിമ നിർമ്മിക്കുന്നു. നവാ​ഗതനായ അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന സിനിമയ്ക്ക് സം​ഗീതമൊരുക്കുന്നത് ജോസഫ് ഫെയിം രഞ്ജിൻ രാജ് ആണ്. ഏപ്രിൽ 22ന് സിനിമയുടെ ലോഞ്ചിം​ഗ് തൊടുപുഴയിൽ നടത്തി.

സംവിധായകൻ എം പത്മകുമാർ നേരത്തെ ആസിഫ് അലി, സുരാജ് എന്നിവരെ വച്ച് പ്ലാൻ ചെയ്ത സിനിമയായിരുന്നു. വിനോദ് ​ഗുരുവായൂർ തിരക്കഥ ഒരുക്കുന്ന ത്രില്ലർ സിനിമയാണിത്.