Categories
Film News

സുരാജ് വെഞാറമൂട്, ആൻ അ​ഗസ്റ്റിൻ ഒന്നിക്കുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

എം മുകുന്ദന്റെ ചെറുകഥ ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ സിനിമയാക്കുന്നു. പ്രശസ്ത സംവിധായകൻ ഹരികുമാർ ,ക്ലിന്റ് ഫെയിം ഒരുക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ആൻ അ​ഗസ്റ്റിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഇരുവരും ദമ്പതികളായാണ് സിനിമയിലെത്തുന്നത്. എം മുകുന്ദൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.

മടിയനായ ഓട്ടോറിക്ഷക്കാരൻ സദീവൻ, മാഹി മീതലപുരക്കാരൻ, ബോൾഡും പക്വതയാർന്നതുമായ രാധിക എന്ന പെൺകുട്ടിയെ വിവാഹം ചെയ്യുന്നു. രാധിക ജീവിക്കുന്നതിനായി ഓട്ടോറിക്ഷ ഓടിക്കേണ്ടി വരികയാണ്.

പാർവ്വതി, ബിജു മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു മുമ്പ് സിനിമ പ്ലാൻ ചെയ്തത്. എന്നാൽ അത് നടക്കാത്തതിനാൽ ആൻ അ​ഗസ്റ്റിൻ, സുരാജ് ടീമിലെത്തുകയാണുണ്ടായത്. നീന എന്ന 2015ലിറങ്ങിയ സിനിമയിലാണ് ആൻ അവസാനമെത്തിയത്.