പൃഥ്വിരാജ് നായകനായെത്തിയ ഹൊറര്‍ ത്രില്ലര്‍ എസ്ര സംവിധായകന് ജയ് കെ ഒരുക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് ഗര്‍ര്‍ര്‍.. എന്നാണ് പേരിട്ടിരിക്കുന്നത്.
സംവിധായകന്റെ രണ്ടാമത്തെ സിനിമ പേരില്‍ തന്നെ കൗതുകം നിറച്ചിരിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കികൊണ്ടാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്റര്‍ നല്കുന്ന സൂചനകളനുസരിച്ച് മൃഗശാലയുമായി ബന്ധപ്പെട്ട സിനിമയായിരിക്കുമിത്. ആഗസ്റ്റ് സിനിമാസ് ചിത്രം നിര്‍മ്മിക്കുന്നു.
ഹൊറര്‍ത്രില്ലര്‍ ചിത്രം എസ്രയില്‍ പൃഥ്വിയ്ക്കൊപ്പം ടൊവിനോ തോമസ്, പ്രിയ ആനന്ദ്, സുജിത് ശങ്കര്‍, സുദേവ് നായര്‍ തുടങ്ങിയ താരങ്ങളുമെത്തിയിരുന്നു സിനിമ ബോക്സോഫീസില്‍ വിജയം നേടുകയും ചെയ്തു. പുതിയ സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.