രജനീകാന്തിന്റെ അടുത്ത ചിത്രം തലൈവര്‍ 168 ശിവ സംവിധാനം ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സണ്‍ പിക്ചേഴ്സ് സിനിമ നിര്‍മ്മിക്കും.
വിശ്വാസം എന്ന അജിത് ചിത്രത്തിന്റഎ വന്‍വിജയത്തിന് ശേഷം കോളിവുഡിലെ വേണ്ടപ്പെട്ട സംവിധായകനായിരിക്കുകയാണ് ശിവ. അടുത്തതായി സൂര്യയ്ക്കൊപ്പം പുതിയ ചിത്രം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും പ്രൊജക്ട് നീട്ടിവച്ചിരിക്കുകയാണിപ്പോള്. ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രം ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയായിരുന്നു.
രജനീകാന്ത, തന്റെ പുതിയ സിനിമ ദര്‍ബാര്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. അടുത്ത വര്‍ഷം ആദ്യം പുതിയ സിനിമ ആരംഭിക്കാമെന്നാണ് സംവിധായകനോട് അറിയിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനുമായി, സൂര്യ ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംസാരിച്ച ശേഷം രജനീകാന്ത് ചിത്രവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
ശിവയുടെ സൂപ്പര്സ്റ്റാറിനൊപ്പമുളഅള സിനിമ ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒരു മാസ് എന്റര്ടെയ്നര് ആയിരിക്കും. രജനീകാന്ത് ഒരു ഫാമിലി എന്റര്ടെയ്നര് ചെയ്തിട്ട് നാളേറെയായി. കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.