Categories
Film News trailer

തണ്ണീർമത്തൻ ദിനങ്ങൾ ടീമിന്റെ സൂപ്പർ ശരണ്യ ട്രയിലർ

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയ്ക്ക് ശേഷം ​ഗിരീഷ് എഡി രചനയും സംവിധാനവും നിർവ​ഹിക്കുന്ന സൂപ്പർ ശരണ്യ ട്രയിലർ പുറത്തിറക്കി.

അർജ്ജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമ ഒരു ക്യാമ്പസ് കഥയാണ് പറയുന്നത്. വിനീത് വിശ്വം, നസ്ലേൻ, മമിത ബൈജു, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാര, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ദേവിക ​ഗോപാൽ‍ നായർ, റോസ്ന ജോഷി, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ തുടങ്ങിയ താരങ്ങളും എത്തുന്നു.

അണിയറയിൽ ജസ്റ്റിൻ വർ​ഗ്​ഗീസ്- സം​ഗീതം, സജിത് പുരുഷൻ – ഛായാ​ഗ്രഹണം, ആകാശ് ജോസഫ് വർ​ഗ്​ഗീസ് – എഡിറ്റിം​ഗ് എന്നിവരാണ് അണിയറയിൽ. ഷെബിൻ ബക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസ് ബാനറിൽ ഷബിൻ ബക്കർ, ​ഗിരീഷ് എഡി എന്നിവർ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. ജനുവരി 7ന് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നു.