മലയാളത്തിന്റെ യുവ നടൻ സണ്ണി വെയ്ൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ജിപ്സിയുടെ ട്രെയിലർ പുറത്തിറങ്ങി . സിനിമയിൽ ജീവയാണ് നായകനായെത്തുന്നത്. സഖാവ് ബാലനായാണ് സണ്ണി വെയ്ൻ ചിത്രത്തിലെത്തുന്നത്.
ദേശീയ പുരസ്കാരം നേടിയ ജോക്കറിന്റെ സംവിധായകൻ രാജു മുരുഗനണ് ചിത്രം സംവിധാനംചെയ്യുന്നത്. രാജുമുരുഗൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. സണ്ണി വെയ്ന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്ററർ ഇതിനകം തന്നെ ശ്രദ്ധേയമായി കഴിയ്ഞ്ഞു .
ശക്തനയ യുവ നേതാവായാണ് ചിത്രത്തിൽ , സണ്ണി വെയ്ൻ എത്തുക . മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രാജുമുരുഗന്റെ രണ്ട് ചിത്രങ്ങളും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു . കുക്കു, ജോക്കർ എന്നിവയാണ് ആ ചിത്രങ്ങൾ.
യാത്രയും പ്രണയവും പ്രമേയമാകുന്നതാണ് ജിപ്സിയെന്ന് റിപ്പോർട്ടുകൾ . സഞ്ചാരിയായ സംഗീതഞ്ജനെയാണ് ജീവ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംവിധായകൻ ലാൽ ജോസും ശക്തമായൊരു കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. നടാഷ സിംങ് ആണ് ചിത്രത്തിൽ നായിക.