സണ്ണി വെയ്ന്‍, ദിലീപിന്റെ പുതിയ സിനിമ മൈ സാന്‍ഡയുടെ ഭാഗമാകുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. അണിയറക്കാര്‍ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. എബി മാത്യു എന്ന കഥാപാത്രമായാണ് താരം സിനിമയിലെത്തുന്നത്. ദിലീപിനൊപ്പം താരത്തിന്റെ ആദ്യ സിനിമയാണിത്. സുഗീത് സംവിധാനം ചെയ്യുന്ന സിനിമ ഒരു ഫണ്‍ എന്റര്‍ടെയ്‌നര്‍ ആണ്. നവാഗതനായ ജെമിന്‍ സിറിയത് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീപിനൊപ്പം ഒരു 7വയസ്സുകാരിയും പ്രധാനകഥാപാത്രമായെത്തുന്നു.

അനുശ്രീ ചിത്രത്തില്‍ നായികയാകുന്നു. ദിലീപിനൊപ്പം താരത്തിന്റെ രണ്ടാമത്തെ സിനിമയാണിത്. ചന്ദ്രേട്ടന്‍ എവിടെയാ ആയിരുന്നു ആദ്യസിനിമ.

ഫൈസല്‍ അലി സിനിമാറ്റോഗ്രാഫിയും, സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതമൊരുക്കുന്ന പ്രശസ്ത സംഗീതജ്ഞന്‍ വിദ്യാസാഗര്‍ ആണ്. വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറിന്റെ ആദ്യനിര്‍മ്മാണചിത്രമാണിത്. തിരക്കഥാകൃത്ത് നിഷാദ് കോയ, സരിത സുഗീത്, അജീഷ് ഒകെ, സാന്ദ്ര മരിയ ജോസ് എന്നിവരുടേതാണ് ബാനര്‍.മൈ സാന്‍ഡ ക്രിസ്തുമസ് ചിത്രമായെത്തും.

Published by eparu

Prajitha, freelance writer