Categories
Film News

സണ്ണി വെയ്ൻ ചിത്രം അപ്പൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഫ്രഞ്ച് വിപ്ലവം സംവിധായകൻ മജു കെ ബി ഒരുക്കുന്ന പുതിയ സിനിമ അപ്പൻ , സംവിധായകൻ- സണ്ണി വെയ്ൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ടൈനി ഹാൻഡ്സ് പ്രൊ‍ഡക്ഷൻസ് ബാനറിൽ സണ്ണി വെയ്ൻ, ജോസ്കുട്ടി മഠത്തിൽ, രഞ്ജിത് മനമ്പറക്കാട്ട് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.

കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ സോഷ്യൽമീഡിയ പേജിലൂടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

അപ്പൻ കഥ സംവിധായകൻ മജുവിന്റേതാണ്. അദ്ദേഹം ആര്‌‍ ജയകുമാറിനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. അലൻസിയർ, അനന്യ, ​ഗ്രേസ് ആന്റണി, പോളി വിൽസൺ എന്നിവരും ചിത്രത്തിലുണ്ട്. പപ്പു ക്യാമറ, ഡോൺ വിൻസന്റ് സം​ഗീതം,കിരൺ ദാസ് എഡിറ്റിം​ഗ് എന്നിവരാണ് അണിയറയിൽ.

സണ്ണി വെയ്ന്റെ അവസാന റിലീസ് ചിത്രം കുറുപ്പ് ആയിരുന്നു. താരത്തിന്റെ കുറ്റവും ശി​ക്ഷയും റിലീസിനൊരുങ്ങുന്നു. രാജീവ് രവി ഒരുക്കിയിരിക്കുന്ന സിനിമ ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ ആണ്. ആസിഫ് അലി, ഷറഫുദ്ദീന്‌‍, സെന്തിൽ കൃഷ്ണ, അലൻസിയർ എന്നിവരാണ് താരങ്ങൾ.