Categories
Film News

നിവിന്‍ പോളിയുടെ അടുത്ത സിനിമ സണ്ണി വെയ്ന്‍ നിര്‍മ്മിക്കും, പടവെട്ട്

നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. പടവെട്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ലിജു കൃഷ്ണയാണ്. അദ്ദേഹം തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് നടന്‍ സണ്ണിവെയ്‌ന്റെ സ്വന്തം ബാനറിലാണ്.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ സിനിമയാണിത്. മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം ലിജു കൃഷ്ണ മുമ്പ് ചെയ്തിരുന്നു. പടവെട്ട് ലിജുവിന്റെ ആദ്യ ഫീച്ചര്‍ ഫിലിം ആണ്. സിനിമയുടെ മറ്റുവിവരങ്ങളൊന്നും അറിയിച്ചിട്ടില്ല.

നിവിന്‍ പോളി ഇപ്പോള്‍ രാജീവ് രവി ചിത്രം തുറമുഖം ചിത്രീകരണത്തിലാണ്. സിനിമയില്‍ ഇന്ദ്രജിത് സുകുമാരന്‍, ബിജു മേനോന്‍, നിമിഷ. പൂര്‍ണ്ണിമ ഇന്ദ്രജിത് എന്നിവരും സഹതാരങ്ങളാകുന്നു. നിവിന്റെ മൂത്തോന്‍, ലവ് ആക്ഷന്‍ ഡ്രാമ എന്നിവ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.