Categories
Film News

സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ ടീം ഒന്നിക്കുന്ന അടിത്തട്ട്

സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ ടീം പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ സിനിമയാണ് അടിത്തട്ട്. ജയപാലൻ എന്ന താരവും മുഖ്യവേഷത്തിലെത്തുന്നു. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമ മിനി മാർച്ച് സ്റ്റുഡിയോസ്, കാനയിൽ ഫിലിംസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ദുൽഖർ സൽമാൻ സോഷ്യൽമീഡിയയിലൂടെ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.

ജിജോ ആന്റണിയുടെ സണ്ണി വെയ്നിനൊപ്പമുള്ള രണ്ടാമത്തെ സിനിമയാണ് അടിത്തട്ട്. പോക്കിരി സൈമൺ ആയിരുന്നു ആദ്യസിനിമ. മറ്റ് രണ്ട് സിനിമകൾ കൂടി സംവിധായകൻ ഒരുക്കിയിട്ടുണ്ട്. കൊന്തയും പൂണൂലും, ഡാർവിന്റെ പരിണാമം എന്നിവയാണ് മറ്റ് സിനിമകൾ. കായിസ് മിലൻ തിരക്കഥ ഒരുക്കുന്നു. കടലുമായി ബന്ധപ്പെട്ട സിനിമയാണെന്നാണ് മോഷൻ പോസ്റ്റർ നൽകുന്ന സൂചനകൾ. സിനിമാറ്റോ​ഗ്രാഫർ പാപ്പിനു, സം​ഗീതം നസർ അഹമ്മദ്, എഡിറ്റർ നൗഫൽ അബ്ദുള്ള, മേക്കപ്പ് രഞ്ജിത് കോസ്റ്റ്യൂം സെറ്റെഫി സേവിയർ സ്റ്റണ്ട് കൊറിയോ​ഗ്രാഫർ ഫീനിക്സ് പ്രഭു എന്നിവരാണ് അണിയറയിൽ