Categories
Film News

മഞ്ജു വാര്യര്‍, സണ്ണി വെയന്‍ ടീമിന്റെ ഹൊറര്‍ ത്രില്ലര്‍ ചതുര്‍മുഖം

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ ആദ്യമായി ഒന്നിക്കുന്ന സിനിമ, രണ്‍ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചതുര്‍ മുഖം എന്നാണ് ചിത്രത്തിന് പേര്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പ്രധാനതാരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തു.

അനില്‍ കുമാര്‍, അഭയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഭിനന്ദന്‍ രാമാനുജം, ആമേന്‍ ഫെയിം സിനിമാറ്റോഗ്രാഫര്‍, മനോജ് എഡിറ്റര്‍, ഡോണ്‍ വിന്‍സന്റ്, സംഗീതം, സൗണ്ട് ഡിസൈന്‍. ജിസ് തോമസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് ജിസ് ടോം മൂവീസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.