Categories
Film News

സണ്ണിവെയ്ന്‍, മഞ്ജു വാര്യര്‍ ഒന്നിക്കുന്നത് ഹൊറര്‍ ത്രില്ലര്‍ സിനിമയില്‍

അടുത്തിടെ സണ്ണിവെയ്ന്‍ അദ്ദേഹം മഞ്ജു വാര്യര്‍ക്കൊപ്പം പുതിയ സിനിമ ചെയ്യുന്നുവെന്ന് ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അറിയിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇരുവരും ഒരു ഹൊറര്‍ ത്രില്ലര്‍ സിനിമയ്ക്കായാണ് ഒന്നിക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നവാഗതനായ രണ്‍ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. അനില്‍ കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു.

നാല് പേരും സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെ അസോസിയേറ്റുമാരായിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ് തിരക്കഥ ഒരുക്കുന്നതിനായി അനില്‍ കുമാര്‍ അഭയകുമാര്‍ കൂട്ടുകെട്ടാണ് ആദ്യം രഞ്ജിതിനൊപ്പം ചേര്‍ന്നത്.
ആസിഫ് അലി ചിത്രം കോഹിനൂര്‍ തിരക്കഥ ഒരുക്കിയത് രണീജിത് കമല ശങ്കര്‍, സലില്‍ വി കൂട്ടുകെട്ടായിരുന്നു. ജയസൂര്യയുടെ അന്വേഷണം എന്ന ചിത്രത്തിന്റേയും ഭാഗമായിരുന്നു ഇരുവരും.

ഡിസംബര്‍ പകുതിയോടെയാവും സണ്ണി മഞ്ജു ചിത്രം ഷൂട്ടിംഗ് തുടങ്ങുക. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പ്രതീക്ഷിക്കുന്നു.