സംവിധായകന് സുഗീത് ഒരുക്കുന്ന മൈ സാന്റ ചിത്രീകരണവുമായി ദിലീപ് ഊട്ടിയിലാണിപ്പോള്‍. മുഴുനീള വിനോദചിത്രമായിരിക്കുമിത്. ദിലീപിനൊപ്പം പ്രധാനകഥാപാത്രമായി സണ്ണി വെയ്നും സിനിമയിലുണ്ട്. താരം ഇതിനോടകം തന്നെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം തുടങ്ങി. ദിലീപും സണ്ണി വെയ്നും ഇതാദ്യമായാണ് ഒന്നിക്കുന്നത്.
നവാഗതനായ ജെമിന് സിറിയക് തിരക്കഥ ഒരുക്കുന്ന സിനിമയില്‍ ഒരുകൂട്ടം കുട്ടികളുമുണ്ടാകും ഇരുതാരങ്ങള്‍ക്കുമൊപ്പം. അണിയറക്കാര്‍ സംഗീതമൊരുക്കുന്നതിനായി വിദ്യാസാഗറിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇദ്ദേഹം മുമ്പ് ദിലീപിനൊപ്പം സിഐഡി മൂസ, ചാന്തുപൊട്ട്, രസികന്‍ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. സംവിധായകനൊപ്പം ഓര്‍ഡിനറി, ഡോട്സ് എന്നീ സിനിമകളിലും സംഗീതമൊരുക്കിയിട്ടുണ്ട്.
പുതിയതായി തുടങ്ങിയ പ്രൊഡക്ഷന്‍ ഹൗസിന്റെ കന്നിസംരംഭമാണ് മൈ സാന്റ, വാള് പോസ്റ്റര്‍ എന്റര്‍
ടെയ്ന്മെന്റ്സ്. തിരക്കഥാകൃത്ത് നിഷാദ് കോയ, സരിത സുഗീത്, അജീഷ് ഓകെ സാന്ദ്ര മരിയ ജോസ് എന്നിവരുടേതാണ് ബാനര്‍. ക്രിസ്തുമസ് റിലീസായാണ് ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നത്.