ബാബുരാജ് 2011ലെ സൂപ്പര്‍ഹിറ്റ് സിനിമ സാള്‍ട്ട് ആന്റ് പെപ്പറിന് സ്വീക്കല്‍ ഒരുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്ലാക്ക് കോഫി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍, ബാബുരാജ് ,ശ്വേത മേനോന്, മൈഥിലി, എന്നിവര്‍ ആദ്യഭാഗത്തെ കഥാപാത്രങ്ങളെ തന്നെ അവതരിപ്പിക്കുന്നു. സണ്ണി വെയ്ന്‍ നായകനായെത്തും. രചന നാരായണന്‍ക്കുട്ടി, ലെന, ഓവിയ, പുതുമുഖം ഓര്‍മ്മ ബോസ് എന്നിവരുമെത്തുന്നു.
ബ്ലാക്ക് കോഫിയില്‍ സണ്ണി വെയ്ന്‍ സിനിമാസംവിധായകനായാണെത്തുക, ഡേവിസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഓവിയ അദ്ദേഹത്തിന്റെ കാമുകിയുടെ വേഷത്തിലും. അമേരിക്കന്‍ മലയാളി, കൊച്ചിയിലേക്ക് സിനിമയുടെ ഭാഗമാവാനായെത്തുന്നു. അതേസമയം സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടായിരിക്കും. ബാബുരാജ് കുക്ക് ബാബുവായി തന്നെ എത്തും. കാളിദാസ്(ലാല്‍ കഥാപാത്രം) വിവാഹിതനായ ശേഷം അദ്ദേഹത്തെ വിട്ട് പോരുകയാണ് കുക്ക് ബാബു.
ബ്ലാക്ക് കോഫി തിരക്കഥ ഒരുക്കിയിരിക്കുന്നതും ബബാുരാജ് തന്നെയാണ്. സജീഷ് മഞ്ചേരി നിര്‍മ്മിക്കുന്ന സിനിമ ഓണത്തിന് തിയേറ്ററുകളിലേക്കെത്തും.