Categories
Film News

സണ്ണി വെയ്ൻ, ഹണി റോസ് ടീമിന്റെ അക്വേറിയം

അക്വേറിയം എന്ന പേരിലുള്ള പുതിയ മലയാളം സിനിമ മെയ് 14ന് സൈന പ്ലേ ഒടിടിയിൽ റിലീസ് ചെയ്യുകയാണ്. ടി ദീപേഷ് സംവിധാനം ചെയ്യുന്ന സിനിമ 2014ൽ ഒരുക്കിയതാണെങ്കിലും സെൻസറിം​ഗ് പ്രശ്നങ്ങളെ തുടർന്ന് റിലീസ് നീണ്ടു പോയതാണ്. പിതാവും പുത്രനും എന്നായിരുന്നു പേരിട്ടിരുന്നത്, എന്നാൽ പേർ അം​ഗീകരിക്കാത്തതിനാൽ പ്രശ്നമാവുകയായിരുന്നു.

ഹൈറേഞ്ചിലെ കോൺവെന്റിലാണ് സിനിമ നടക്കുന്നത്. ഹണി റോസ്, രാജശ്രീ പൊന്നപ്പ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. സണ്ണി വെയ്ൻ, വികെ പ്രകാശ് എന്നിവരും സിനിമയിലുണ്ട്.

കണ്ണമ്പത്ത് പ്രൊഡക്ഷൻസ് ബാനറിൽ ഷാജി കണ്ണമ്പത്ത് സിനിമ നിർമ്മിച്ചിരിക്കുന്നു.