Categories
Film News

സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും ദുല്‍ഖറിനൊപ്പം അടുത്ത ചിത്രത്തില്‍

ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് അവസാനം ചിത്രീകരണം ആരംഭിക്കുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍, സെക്കന്റ് ഷോ, കൂതറ സംവിധായകന്‍, ആണ് സിനിമ ഒരുക്കുന്നത്. കേരളത്തിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ സുകുമാരകുറുപ്പിന്റെ ജീവിതം പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്ന്ത് കെഎസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിലെ താരനിര്‍ണ്ണയം ഫൈനലൈസ് ചെയ്യേണ്ടതായുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ കഥാപാത്രം കുറുപ്പ് ആയെത്തുമ്പോള്‍ സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. സണ്ണി ശ്രീനാഥിന്റെ മുന്‍രണ്ട് ചിത്രങ്ങളുടേയും ഭാഗമായിരുന്നു. മറ്റു താരങ്ങളെ കുറിച്ചുളള വിവരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുന്നതേ ഉള്ളൂ. ജോബീസ് മാള്‍, പാലക്കാട് വച്ച് അണിയറക്കാര്‍ ആഗസ്റ്റ് 21ന് ഒരു ഓഡിഷന്‍ നടത്തിയിരുന്നു.
കുറുപ്പ് പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോളമായി.

അഞ്ച് വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. നിമിഷ രവി, ലൂക ഫെയിം ആണ് ക്യാമറ ചെയ്യുന്നത്. സുശിന്‍ ശ്യാം ആണ് മ്യൂസിക്.