എന്നു നിന്റെ മൊയ്തീന് സംവിധായകന് ആര്‍എസ് വിമല്‍ ഒരുക്കുന്ന റൊമാന്റിക് കോമഡി സിനിമയില്‍ സണ്ണി വെയ്ന്‍, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. മനോഹരം, ഞാന്‍ പ്രകാശന് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അപര്‍ണ. ഡിസംബര്‍ 2ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് അണിയറക്കാര്‍. സിനിമയുടെ പേര്, മറ്റു താരങ്ങള്‍, അണിയറക്കാര്‍ എന്നിവയെല്ലാം ചിത്രീകരണം തുടങ്ങുന്നതിന് മുന്നോടിയായി പ്രഖ്യാപിക്കാനിരിക്കുകയാണ്.
ആര് എസ് വിമല്‍ മുമ്പ് രണ്ട് പുതിയ പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചിരുന്നു- മഹാവീര്‍ കര്‍ണ്ണ – തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം നായകനാകുന്നത്, ധര്‍മ്മരാജ്യ- തിരുവിതാംകൂര്‍ രാജാവിന്റെ കഥ. രണ്ടവര്‍ഷം മുന്നേ തന്നെ മഹാവീര്‍ കര്‍ണ ചിത്രീകരണം തുടങ്ങിയിരുന്നു. വിക്രം മറ്റു തിരക്കുകളിലായതിനാല്‍ ചിത്രം തത്കാലം നിര്‍ത്തി വച്ചിരിക്കുകയാണിപ്പോള്‍.
ധര്‍മ്മരാജ്യ വിവിധ ഭാഷകളില്‍ ഒരേ സമയം ഒരുക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. ആര് എസ് വിമല്‍ പ്രകാരം, മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ നായകനായെത്തും.