കഴിഞ്ഞ ദിവസം സണ്ണി വെയ്നിന്റെ പിറന്നാള്‍ ദിനത്തില്‍ മണിയറയിലെ അശോകന് അണിയറക്കാര്‍ സണ്ണി വെയ്ന്റെ ചിത്രത്തിലെ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന സിനിമയുടെ സര്‍പ്രൈസ് അനൗണ്‍സ്മെന്റ് ആയിരുന്നുവിത്. പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ദുല്‍ഖര്‍ എഴുതിയിരിക്കുന്നത് സണ്ണി വെയ്ന്‍ ചിത്രത്തിലുണ്ടെന്നത് സര്‍പ്രൈസ് ആക്കി വയ്ക്കാനാണ് ഉപയോഗിച്ചിരുന്നത്, എന്നാല്‍ സണ്ണിയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്നേഹസമ്മാനം നല്‍കുകയാണ്. പ്രിയപ്പെട്ട സണ്ണി മണിയറയിലെ അശോകനില്‍ അജയന് എന്ന കഥാപാത്രമായെത്തുന്നു.
്ജാക്കബ് ഗ്രിഗറി നായകനായെത്തുന്ന റൊമാന്റിക് കോമഡി സിനിമ ഗ്രാമീണ പശ്ചാത്തലത്തിലാണൊരുക്കിയിരിക്കുന്നത്. അനുപമ പരമേശ്വരന്, അനു സിതാരം, ശ്രിത ശിവദാസ്, നയന എല്‍സ, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു.
നവാഗതനായ ഷംസു സായ്ബ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ വിനീത് കൃഷ്ണന്റേതാണ്. ഔദ്യോഗികമായി അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആഗസ്റ്റ് 31ന് നെറ്റ്ഫ്ലിക്സിലൂടെ സിനിമ റിലീസ ചെയ്യുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയിലൂടെ വരുന്നുണ്ട്.