Categories
Film News

സണ്ണി ലിയോണിന്റെ മലയാള ചിത്രം രംഗീല ഒരുങ്ങുന്നു ; ആകാംക്ഷയോടെ ആരാധകർ

ലോകമെങ്ങും ആരാധകരുള്ള സണ്ണി ലിയോണിന്റെ മലയാള ചിത്രം രംഗീല ഉടൻ ചിത്രീകരണം ആരഭിക്കുമെന്ന് റിപ്പോർട്ടുകൾ .
സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാന്ദ്ര ലോപ്പസെന്ന മുഴുനീള കഥാപാത്രമാണ് സണ്ണി ലിയോൺ രംഗീലയിൽ അവതരിപ്പിക്കുക .
അടുത്തിടെ സണ്ണിയും സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലേക്ക് താരമെത്തുന്നുവെന്ന നാളുകൾ നീണ്ട ചർച്ചകൾക്ക് വിരാമമിട്ടാണ് താരം മലയാള ചിത്രത്തിന്റെ ഭാഗമാകുമെന്ന് വെളിപ്പെടുത്തിയത്.
രംഗീലയുടെ ഷൂട്ടിംങ് ഫെബ്രുവരി 1 ന് ഗോവയിൽ ആരംഭിക്കും . ടൂറിസ്റ്റ്  കേന്ദ്രമായ ഗോവയിൽ  നിന്നും ഹംപിയിലേക്ക് ഒരു കൂട്ടം ആൾക്കാർ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
സലിം കുമാർ ,സുരാജ് വെഞ്ഞാറമ്മൂട് , ഹരീഷ്കണാരൻ , രമേഷ് പിഷാരടി , തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണി  നിരക്കുന്നത്.
ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോനാണ് ചിത്രം നിർമ്മിക്കുന്നത് . കേരളത്തിലെ പ്രശസ്ത മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജാണ്  ചിത്രത്തിനായി സംഗീതമൊരുക്കുക .