Categories
Film News

കൊച്ചി എയർപോർട്ടിൽ പറന്നിറങ്ങി സ്വപ്ന സുന്ദരി സണ്ണി ലിയോൺ; മമ്മൂട്ടി ചിത്രം മധുരരാജയിൽ അഭിനയിക്കാനെത്തിയ നടിക്ക് വൻ വരവേൽപ്പ് നൽകി ആരാധകർ

ആരാധകർ ഏറെ നാളായി ചോദിച്ച് കൊണ്ടിരുന്ന ചോദ്യമാണ് എന്നാണ് സണ്ണി ലിയോൺ മലയാളത്തിലേക്കെന്ന് , എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമായി താരം തന്നെ മറുപടി നൽകിയിരുന്നു.
മമ്മൂട്ടി ചിത്രത്തിലൂടെ അങ്ങന സാക്ഷാൽ സണ്ണി ലിയോൺ മലയാള സിനിമയുടെ ഭാഗമാകുകയാണ് . മലയാളികളുട പ്രിയ താരം മമ്മൂട്ടിയുടെ മധുര രാജയിലഭിനയിക്കാനാണ് താരം കേരളത്തിലെത്തിയിരിയ്ക്കുന്നത്.
കൊച്ചിയിലെത്തിയ സണ്ണിക്ക് അത്യുഗ്രൻ സ്വീകരണമാണ് മലയാളികളൊരുക്കിയത്. ആരാധകരും സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്നാണ് സണ്ണിയെ വരവേറ്റത്.
ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ടോമിച്ചൻ മുളക്പാടമാണ് ചിത്രം നിർമ്മിയ്ക്കുന്നത് .
വൻ ഹിറ്റായി മാറിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുരരാജയെന്ന പേരിൽ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത്.
മയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുര രാജ .