Categories
Film News

അന്ന് സന്തോഷം കൊണ്ട് കരച്ചിലോളമെത്തിയിരുന്നു; ഇന്ന് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനായി, സന്തോഷത്തോടെ സണ്ണി ലിയോൺ ‌

താരസുന്ദരി സണ്ണി ലിയോൺ മലയാളത്തിലഭിനയിക്കുന്നെന്ന വാർത്ത  കുറച്ചൊന്നുമല്ല മലയാളികളെ സന്തോഷിപ്പിയ്ച്ചത്.
മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ ത്രിൽ താരം മറച്ച് വക്കുന്നില്ല, അതോടൊപ്പം ഇതിന് മുൻപ് കേരളത്തിൽ വന്നപ്പോഴുണ്ടായ അനുഭവവും സണ്ണി വ്യക്തമാക്കി.
2 വർഷം മുൻപ് കൊച്ചിയിലെത്തിയ സണ്ണി ലിയോണിന് സ്വപ്ന തുല്യമായ വരവേൽപ്പാണ്  ലഭിയ്ച്ചത് .തന്നെ കാണാനെത്തിയ കൂട്ടത്തെ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടി പോയെന്നും താൻ വികാരാധീനയായെന്നുമാണ് സണ്ണി പറയുന്നത്.
മമ്മൂട്ടിയെ കാണുകയെന്നതും കൂടെ അഭിനയിക്കുക എന്നതും ഏറെ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നെന്നും മധുരരാജയിലൂടെ അത് യാഥാർഥ്യമായെന്നും താരം വ്യക്തമാക്കി.
ചിത്രത്തിലെ ഗാനം ഹിറ്റാകുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി പറഞ്ഞു .ഹിറ്റ് ചിത്രമായിരുന്ന പോക്കിരി രാജക്ക് ശേഷം ഒരുങ്ങുന്ന രണ്ടാം ഭാഗമാണ് മധുര രാജ.
2010ൽ വൈശാഖ് സംവിധാനം  ചെയ്ത പോക്കിരിരാജയിൽ മമ്മൂട്ടിയും പൃഥിരാജുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം സൂപ്പർ ഹിറ്റാകുകയും ചെയ്തിരുന്നു . പുലിമുരുകന് ശേഷം വൈശാഖ് ചെയ്യുന്ന പടമെന്ന വിശേഷണവും പേറിയാണ് മധുര രാജയുടെ വരവ്, ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.