Categories
Film News

സണ്ണി : ജയസൂര്യയുടെ നൂറാമത് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ജയസൂര്യയും സംവിധായകൻ രഞ്ജിത് ശങ്കറും സണ്ണി എന്ന സിനിമയ്ക്കായി ഒന്നിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. താരത്തിന്‍റെ നൂറാമത്തെ സിനിമയാണിതെന്ന പ്രത്യേകതയുമുണ്ടിതിന്. ജയസൂര്യ ചിത്രത്തിൽ സംഗീതഞ്ജനായാണെത്തുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

രഞ്ജിത് ശങ്കറും ജയസൂര്യയും പുണ്യാളൻ അഗർബത്തീസ്, പ്രേതം സീരീസ്, സുസു സുധി വാത്മീകം തുടങ്ങിയ ചിത്രങ്ങൾക്കായി മുമ്പ് ഒന്നിച്ചിട്ടുണ്ട്. മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ചിത്രം മ്യൂസികൽ കൺസപ്റ്റിലുള്ളതാണ്.

ഡാർവിന്‍റെ പരിണാമം ഫെയിം ശങ്കർ ശർമ്മ ചിത്രത്തിന് സംഗീതമൊരുക്കുന്നു. മധു നീലകണ്ഠൻ ഡിഒപി, ഷമീർ മുഹമ്മദ് എഡിറ്റർ എന്നിവരാണ് അണിയറയിൽ. ചിത്രത്തിൽ ശബ്ദത്തിന് വളരെ പ്രാധാന്യമുള്ളതിനാൽ തന്നെ അണിയറക്കാർ ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള സിനോയ് ജോസഫ് സൗണ്ട് ഡിസൈനർ ആയെത്തുന്നു.

കൊച്ചിയിൽ ഇതിനോടകം തന്നെ ചിത്രീകരണം തുടങ്ങി.